കണിയായ്‌ പൂക്കുന്ന മനസ്സുകള്‍ …കൈനീട്ടമാവുന്ന സൌഹൃദങ്ങള്‍

അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്റെ മൂന്നാം വാര്‍ഷിക ദിനമായിരുന്നു. പതിവ്‌ ചികിത്സകളുടെ തിരക്കുകളില്‍ നിന്നും വേദനകളില്‍ നിന്നും ദൂരെ മാറി സ്വസ്ഥമായി ഒരു സ്ഥലത്ത്‌ അല്ഫയിലെ കുഞ്ഞുങ്ങളേയും അവരുടെ അച്ഛനമ്മമാരേയും കൊണ്ട്‌ പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍ വെക്കേഷന്‍ സീസണ്‍ ആയതിനാല്‍ പോകാനാഗ്രഹിച്ച സ്ഥലങ്ങളിലെല്ലാം ഏറെ തിരക്കുകളുണ്ടെന്നോര്‍ത്തും, അതിലുപരി ഇത്തരം കുഞ്ഞുങ്ങളേയും കൊണ്ട്‌ പോകുമ്പോള്‍ മറ്റുള്ളവരുടെ നിര്‍ദ്ദോഷമെങ്കിലും വേദനിപ്പിക്കുന്ന ചുഴിഞ്ഞു നോട്ടങ്ങളെ ഓര്‍ത്തും, നടക്കാനാവാത്ത കുട്ടികളെ കൈകാര്യം ചെയ്യുന്ന് ബുദ്ധിമുട്ടുകളോര്‍ത്തും, കൈവിട്ട്‌ പാഞ്ഞു നടക്കുന്ന ഹൈപ്പര്‍ ആക്ടീവ്‌ കുഞ്ഞുങ്ങളുടേയും അതീവ ശ്രദ്ധ വേണ്ടുന്ന ഓട്ടിസം കുട്ടികളെ ഓര്‍ത്തും എവിടെ പോകും എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ പോകണം എന്ന കാര്യത്തില്‍ അതി തീവ്രമായ ആഗ്രഹവും.

“നമ്മള്‍ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാല്‍
ലോകം അതിന്റെ സാക്ഷാല്‍ക്കാരത്തിനായി ഗൂഢാലോചന നടത്തും” എന്ന് പൌലോ കൊയ്‌ലോ എഴുതിയത്‌ പോലെ,
അപ്രതീക്ഷിതമായി പരിചയപ്പെട്ട സുഹൃത്ത്‌ നഗീന വിജയന്‍ ഞങ്ങള്‍ക്കായി ഈ ഗൂഢാലോചന നടത്തുന്നത്‌ ഞങ്ങള്‍ പോലും അറിഞ്ഞില്ല.

നഗീനയുടെ വാക്കുകളില്‍ പറഞ്ഞാല്‍
(https://www.facebook.com/photo.php?fbid=10153387796911805&set=a.313592146804.153275.678986804&type=3&theater)

“Summer has come and Shani felt we should do an outing and give both kids and parents a break from the normal, stressful physios, speech and behavioral therapies. The problem we faced was that no place would accommodate such kids and if we take them to public places, they will become exhibition pieces for those who think themselves normal. Sympathetic and indifferent attitude would only cause more stress to parents and kids.

So I spoke to a few in my circle to help me with some hotel contacts. Overnight a friend put me on to a lady by name Chippy who runs a resort at Angamaly by name, The Village. My friend had shared my mail and she was interested to speak to me. I rang her up a bit anxiously, and she gave me some date options for us to choose from. I asked if her resort could accommodate 100 pax – kids with their parents. She replied that she would be happy to have us there and would block the whole day for the group. She was very warm and send a very prompt confirmation with the Invoice. I was so relieved that somebody gave us space, but also worried about managing the fund – not an easy task, considering that the Centre already provides free treatment and other support for over 45 families, and does not yet get any government grand. A little anxiously, I opened the Invoice, and to my surprise, all the columns read 00.00, 00.00. This meant zero charges for 100 pax including free welcome drink, buffet lunch and evening tea with snacks and unrestricted use of resort facilities and A.C. hall for the whole day. It was a soul touching moment and with choked throat I dialed up Chippy who was a total stranger to me till then. We, two total strangers on either side of the phone, connected by love for a bunch of very special kids, and full of awe for the committed and determined efforts of Team Alfa. I think she was also holding up her tears on the other side of the phone.

Days that followed I got busy with travels and client meetings that the whole thing got off my mind. But every now and then I would get loving calls from the girls at the resort asking whether kids would like to have something special for lunch, what would be their dessert preference, would a banana fry be okay for evening tea and so on. Their phone calls rang with a lot of excitement and joy and made me feel that they were truly looking forward to our visit.”

ഇന്നലെ ഞങ്ങള്‍ അല്‍ഫ കുടുംബം കുഞ്ഞുങ്ങളും, മാതാപിതാക്കളും, അല്ഫ ടീമും അടക്കം 100ലധികം പേര്‍ രണ്ട്‌ വലിയ ബസുകളിലായി ‘ദി വില്ലേജ്‌’ റിസോര്‍ട്ടിലെത്തി. ഒരു പരിചയം പോലുമില്ലാത്ത ഞങ്ങളെ സ്വീകരിക്കാന്‍ ദി വില്ല്ജിന്റെ സി.ഇ.ഓ യും ഡയറക്ടരുമായ ചിപ്പി കുര്യന്‍ ചാക്കോ എന്ന ചിപ്പി മാഡവും, അവരുടെ സഹപ്രവര്‍ത്തകരും വില്ലേജിന്റെ പടിവാതിലില്‍ ഞങ്ങള്‍ക്കായി കാത്ത്‌ നിന്നിരുന്നു. സ്നേഹവായ്പ്പുകളും ആതിഥേയ മര്യാദ കൊണ്ടും, പരിചരണം കൊണ്ടും നിമിഷ നേരം കൊണ്ട്‌ അവര്‍ അല്ഫയുടെ ഹൃദയം കീഴടക്കി…

15 ഏക്കറോളം വരുന്ന ദി വില്ലേജ്‌ എന്ന ഗ്രാമം. മാങ്ങകള്‍ കൊണ്ട്‌ സമൃദ്ധമായ മാവിന്‍ തോപ്പുകള്‍, ചുവന്ന കശുമാങ്ങകള്‍ കൊണ്ട്‌ തല താഴ്ത്തി നിക്കുന്ന കശുമാവുകള്‍, കേരളീയ തനത്‌ രീതിയില്‍ നിര്‍മ്മിച്ച വീടുകളും റെസ്റ്റോറന്റുകളും, വില്ലേജിലെ ഹൈലൈറ്റ്‌ ആയ മന..പച്ച വിരിച്ച പുല്‍ത്തകിടികള്‍, നീന്തല്‍ കുളങ്ങള്‍, മീന്‍ വളരുന്ന കുളങ്ങള്‍, കളിസ്ഥലങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ഒരു നാടന്‍ ഗ്രാമത്തിലേയ്ക്ക്‌ പൊട്ടി വീണ അവസ്ഥ !

ദിനം പ്രതി വലിയ ട്രെയിനിംഗുകള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്ന എ.സി ട്രെയിനിംഗ്‌ ഹാളിലേയ്ക്ക്‌ അല്ഫയിലെ കുഞ്ഞുങ്ങള്‍ ആനയിക്കപ്പെട്ടു. വെല്‍കം ഡ്രിങ്കും ബിസ്കട്ടും കൊണ്ട്‌ ദി വില്ലേജിന്റെ ഒരു കൊച്ച്‌ സ്വീകരണം. കൂടിയിരുന്ന കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ കുഞ്ഞൂസിന്റെ അച്ഛന്റെ വക നാടന്‍ പാട്ട്‌ .. കലാഭവന്‍ മണിയെ ഓര്‍മ്മിക്കുന്ന മനോഹര ശബ്ദത്തില്‍… ആ സന്തോഷത്തോടൊപ്പം സമയം പങ്കിടാന്‍ തിരക്കുകള്‍ മാറ്റി വെച്ച്‌ ചിപ്പി മാഡവുമെത്തി. അല്ഫയിലെ കുഞ്ഞുങ്ങള്‍ അവരെ സ്വാഗതം ചെയ്യുകയും തങ്ങളുടെ കൈവിരലുകള്‍ പതിപ്പിച്ചുണ്ടാക്കിയ പെയിന്റിംഗ്‌ മാഡത്തിന്‌ സ്നേഹോപഹാരമായി സമ്മാനിക്കുകയും ചെയ്തു.

പിന്നെ കുഞ്ഞുങ്ങള്‍ക്കായി തുറന്നിട്ട കൊച്ച്‌ നീന്തല്‍ കുളത്തില്‍ മണിക്കൂറുകളോളം അവര്‍ നീന്തി തുടിച്ചു.
വെള്ളത്തിലിറങ്ങാല്‍ ഭയമുള്ളവര്‍ പോലും കൂട്ടുകാരുടെ ഉത്സാഹവും തിമിര്‍പ്പും കണ്ട്‌ വെള്ളത്തിലിറങ്ങി. അമ്മമാരും അച്ഛന്മാരും തങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട്‌ കണ്ണ്‍ നിറച്ചു. ജലം ഒരു മരുന്നാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.
ദി വില്ലേജിലെ സ്റ്റാഫുകള്‍ എന്തിനും സഹായത്തിന്‌ ഒപ്പമുണ്ടായിരുന്നു
. വില്ലേജിലെ ഓരോ നിമിഷവും ഞ്ങ്ങള്‍ ആസ്വദിക്കുന്നു എന്നുറപ്പ്‌ വരുത്താന്‍. കുഞ്ഞുങ്ങള്‍ കുറച്ച്‌ പേര്‍ പുല്‍ത്തകിടികളില്‍ പന്ത്‌ കളിച്ചു.

വെള്ളത്തില്‍ നിന്നു കരയ്ക്‌ കയറാന്‍ മടിച്ച കുസൃതി കുരുന്നുകളെ തൂക്കിയെടുത്ത്‌ കരയ്ക്കിട്ട്‌ ഉണക്കി ബുഫെ ഹാളിലേയ്ക്ക്‌. അവിടെ അപ്പവും ഫിഷ്‌ മോളിയും, പുലാവും ചിക്കന്‍ കറിയും നാടന്‍ രുചികളോടെ ഒരു വിഭവസമൃദ്ധമായ ഊണ്‌. ദി വില്ലേജിലെ മറ്റൊരു വിസ്മയം… സ്നേഹത്തില്‍ പൊതിഞ്ഞതിലാവണം ആ ഭക്ഷണത്തിന്‌ ആയിരം രുചിക്കൂട്ടുകളുടെ നിറവുണ്ടായിരുന്നു.

ഉച്ച ഭക്ഷണത്തിന്‌ ശേഷം കുട്ടികളും അമ്മമാരും കുഞ്ഞുങ്ങളുടെ സഹോദരങ്ങളും ഗെയിംസും കളികളുമായി ഉത്സാഹത്തിമിര്‍പ്പിലായി.

ഒടുവില്‍ വീണ്ടും നാടന്‍ പാട്ടിന്റെ താളത്തില്‍, അല്‍ഫയിലെ മൂന്നാം വാര്‍ഷികം കേക്ക്‌ മുറിച്ച്‌ നഗീന ഒഫീഷ്യലാക്കി..
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക്‌ കൈ നിറയെ കൊച്ച്‌ സമ്മാനങ്ങള്‍ നല്‍കി..

വൈകുന്നേരത്തെ ചായയും പഴം പൊരിയും കഴിച്ച്‌ ദി വില്ലേജിനോടും ചിപ്പി മാഡത്തിനോടും നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ ദി വില്ലേജിലെ ഒരു സ്റ്റാഫ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌
“നിങ്ങള്‍ പോകുന്നല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ക്ക്‌ വിഷമം തോന്നുന്നു. നിങ്ങളോടൊപ്പം ഈ ദിവസം ഞങ്ങളും എന്‍ജോയ്‌ ചെയ്യുകയായിരുന്നു”

ഒരു സ്ഥാപനത്തിന്റെ ഉടമയുടെ ക്യാരക്ടര്‍ ആ സ്ഥാപനത്തിന്റെ ഡി.എന്‍.എ ആയി മാറും എന്ന് എവിടെയോ വായിച്ചത്‌ ഓര്‍മ്മ വന്നു. താന്‍ പ്രതിഫലിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മഹത്തായ ഒരു ആശയത്തെ/വീക്ഷണത്തെ തന്റെ സഹപ്രവര്‍ത്തരുടെ ലക്ഷ്യവും മോട്ടിവും ആക്കി മാറ്റുന്ന ചിപ്പി മാഡത്തിനും ദി വില്ലേജിനും അല്‍ഫ സെന്ററിന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും.

ഒടുവില്‍ ചിപ്പി മറ്റൊരു സമ്മാനം കൂടി അല്ഫയിലെ കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിച്ചു ..മറക്കാനാവാത്ത ഒരു വാഗ്ദാനം
എഫ്‌.ബി-യില്‍ അവര്‍ ഇങ്ങനെ കുറിച്ചു

” Next year… Thursday, 13 April 2017… its booked for you… WELCOME BACK…Its your day again here…..”

പുതിയ സൌഹൃദങ്ങളെ കൂടുതല്‍ കരുത്തുറ്റതും, അര്‍ത്ഥ സമ്പൂര്‍ണ്ണവുമാക്കുന്ന നഗീനയും ചിപ്പിയും അല്ഫയ്ക്ക്‌ ലഭിച്ച വിഷുക്കൈ നീട്ടങ്ങളാണ്‌..

ശരിക്കും കണിക്കൊന്നകള്‍ പൂക്കുന്നത്‌ മനസ്സിലാണ്‌…
കൈ നീട്ടങ്ങളാവേണ്ടത്‌ നിസ്വാര്‍ഥ സൌഹൃദങ്ങളും..

അല്ഫയ്ക്ക്‌ ഒപ്പം നില്‍ക്കുന്ന, തണലേകുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, മാതാപിതാക്കള്‍ക്കും സമൃദ്ധിയുടെ ആശംസകള്‍!