ഇത്തവണത്തെ അല്ഫയുടെ സമ്മര്‍ ക്യാമ്പ് അതി ഗംഭീരമായിരുന്നു. ശ്രീ വികെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ അഡ്വ എം എ വഹാബ്, ശ്രീ ജബ്ബാര്‍ പുത്തന്‍ വീടന്, റസിഡന്റ് അസോസിയേഷന് പ്രതിനിധി ശ്രീ ഉമ്മച്ചന് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദിനം പ്രതിയുള്ള ചികിത്സയുടെ തിരക്കുകളില്‍ നിന്നും, തെറാപ്പി ചെയ്യുമ്പോഴുള്ള വേദനകളില്‍ നിന്നും മാറി കളിയും ചിരിയും വരയും പാട്ടുമായി കുറച്ച് ദിവസങ്ങള്‍. കുഞ്ഞുങ്ങള്‍ മാത്രമല്ല അവരുടെ മാതാപിതാക്കള്‍ക്കും ഇതൊരു റിലാക്സേഷനാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പൂക്കളും ബലൂണുകളും നിറങ്ങളുമായി അല്ഫ അണിഞ്ഞൊരുങ്ങി..
കളമശേരി മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി ജെസ്സി പീറ്റര്‍ ക്യാമ്പിലെത്തി കുഞ്ഞുങ്ങളേയും അമ്മമാരേയും ആശംസകള്‍ അര്‍പ്പിച്ച് അവരുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു.
ട്രാഫിക്കോ തിരക്കോ വകവെക്കാതെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുരുന്നുകളുമായി എല്ലാ ദിവസവും നേരത്തെ തന്നെ അല്ഫയിലെത്തി.
അല്‍-അമീന് പബ്ലിക് സ്കൂളിലെ കിന്‍ഡര്‍ ഗാര്‍ട്ടനിലെ അധ്യാപകര്‍ സ്വമനസ്സാലെ അല്ഫയിലെ കുട്ടികളോടൊപ്പം സമയം പങ്കിടാനെത്തിയത് വളരെ ഹൃദ്യമായി. കുഞ്ഞുങ്ങളെ പാട്ട് പാടിയും, ചുവടുകള്‍ വെച്ചും, കഥ പറഞ്ഞും , ക്രാഫ്റ്റുകള്‍ ചെയ്യിപ്പിച്ചും അവര്‍ അല്ഫയിലെ കുരുന്നുകളുടെ മനസ്സില്‍ സന്തോഷം നിറച്ചു.
30 വര്‍ഷമായി കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷനില്‍ പ്രവൃത്തി പരിചയം ഉള്ള പീഡിയാട്രിഷ്യന്‍ ഡോ. തോമസ് എബ്രഹാം ‘ഏര്‍ളി ഇന്റര്‍വെന്‍ഷന്റെ പ്രാധാന്യത്തെക്കുറിച്ച്’ അല്ഫയിലെ മാതാപിതാക്കള്‍ക്ക് ഒരു ബോധന ക്ലാസ്സ് നല്കി.
ഓരോ ദിവസവും സമ്മര്‍ ക്യാമ്പ് വൈവിധ്യമുള്ളതാക്കി തീര്‍ക്കാന്‍ അല്ഫയിലെ ടീമംഗങ്ങള്‍ പരസ്പരം മത്സരിച്ചു. മത്സരത്തിനായി അവര്‍ നാല് ടീമുകളായി തിരിഞ്ഞ് കുഞ്ഞുങ്ങളെ എല്ലാ തരത്തിലും സന്തോഷിപ്പിക്കാന്‍ വളരെയധികം ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അമ്മമാരും ഒപ്പം കൂട്ടിനുണ്ടായിരുന്നു. ഈ മേളങ്ങള്‍ക്കിടയിലും ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് ഓരോ സെഷനും മുടങ്ങാതെ ചെയ്ത അല്ഫയിലെ ഫിസിയോ ടീം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
മുടങ്ങാതെയുള്ള അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി 5-ഓളം കുട്ടികള്‍ ഈ ഒരു മാസം കൊണ്ട് തന്നെ നടന്ന് തുടങ്ങി.
ക്യാമ്പിന്റെ ഭാഗമായി അങ്കമാലി മങ്ങാട്ടുകരയിലെ ‘ദി വില്ലേജ്’ റിസോര്‍ട്ടിലേയ്ക്ക് നടത്തിയ ഔട്ടിംഗ് കുഞ്ഞുങ്ങളുടേയും , മാതാപിതാക്കളുടേയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി മാറി. അങ്ങനെയൊരു ദിനം സമ്മാനിച്ചനഗീനയ്ക്കും ചിപ്പി മാഡത്തിനും അല്ഫയുടെ പൂച്ചെണ്ടുകള്‍.
ഈ സമ്മര്‍ ക്യാമ്പ് അവിസ്മരണീയമാക്കി തീര്‍ക്കാന്‍ അല്ഫയോടൊപ്പം നിന്ന എല്ലാ സുമനസ്സുകള്‍ക്കും, മാതാപിതാക്കള്‍ക്കും, അല്ഫയിലെ ടീമംഗങ്ങള്‍ക്കും ഒരായിരം നന്ദി..
ഈ പൂമൊട്ടുകളില്‍ വിരിയുന്ന ഓരോ ചിരിയും നിങ്ങള്‍ക്ക് മാത്രം സ്വന്തം.
അല്ഫയിലെത്തുന്ന ഓരോ കുഞ്ഞിന്റേയും ജീവിതത്തില്‍ ഒരു വഴിത്തിരിവാകാന്‍ സര്‍വ്വ ശക്തനായ നാഥന്റെ അനുഗ്രഹം കൊണ്ട് സാധിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.. ഏറെ സന്തോഷത്തോടെ അല്ഫ ടീം..